വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: ഗുരുതരമായ തെറ്റാണ് ഉണ്ടായിട്ടുള്ളതെന്നു ആരോഗ്യ മന്ത്രി

പത്തനംതിട്ട : കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഗുരുതരമായ തെറ്റാണ് ഉണ്ടായിട്ടുള്ളതെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ആശുപത്രി രേഖകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ഏതെങ്കിലും സംഘമുണ്ടോ എന്നതുള്‍പ്പെടെ അന്വേഷിക്കും. മെഡിക്കല്‍ കോളജിന്റെ അന്വേഷണത്തിനു പുറമെ പോലീസ് അന്വേഷണം കൂടി ആവശ്യമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

തന്റെ െ്രെപവറ്റ് സെക്രട്ടറിയുടെ മകന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തതില്‍ ക്രമക്കേട് ഒന്നുമുണ്ടായിട്ടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. െ്രെപവറ്റ് സെക്രട്ടറിയുടെ മകന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സ തേടിയിരുന്നു. ഇതിന്റെ രേഖകള്‍ ആശുപത്രിയിലുണ്ട്.

സാധാരണ ചികിത്സയില്‍ ഉള്ളവര്‍ക്ക് കൊടുക്കുന്നത് പോലെ നിയമപരമായി തന്നെയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കോളജില്‍ ഹാജരാക്കാനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് . വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *