മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബും പീപ്പിള്‍സ് റീഡിങ് റൂം ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

ജഗതി കണ്ണേറ്റുമുക്ക് പീപ്പിള്‍സ് ഓഡിറ്റോറിയത്തില്‍ നിംസ് മെഡിസിറ്റിയിലെയും ശ്രീനേത്ര കണ്ണാശുപത്രിയിലെയും ഡോക്ടര്‍മാരും ജീവനക്കാരുമാണ് മെഡിക്കല്‍ ക്യാംപിന് നേതൃത്വം നല്‍കിയത്.  പ്രമേഹം ബി പി., കാര്‍ഡിയോളജി, ഡന്റല്‍, കേള്‍വി പരിശോധന, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്. രാവിലെ മുതല്‍ ഉച്ചവരെ 140 ലധികം പേര്‍ ക്യാംപില്‍ പരിശേധനയും ചികിത്സയും തേടി എത്തി.

മെഗാ മെഡിക്കല്‍ ക്യാംപ് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യ്തു. തിരുവനന്തപുരം ഗ്രീന്‍സിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *