സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം : കോഴിക്കോട് വേദിയാകുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി പി എ മുഹമ്മദ് റിയാസിന് നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലും കോഴിക്കോട് ജില്ലയിലെ എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുത്തു.

മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയത്. 26 ലോഗോകളാണ് ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റശീദ് തയ്യാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *