ചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റില്‍ ലഹരി  വിരുദ്ധ സന്ദേശം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് കിറ്റില്‍ ലഹരിക്കെതിരെ ബോധവല്‍കരണവും .വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നോ റ്റു ഡ്രഗ്‌സ് കാമ്പയിനിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശം ഡെലിഗേറ്റ് കിറ്റില്‍ ഉള്‍പ്പെടുത്തിയത് . ലഹരിക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം ഉറപ്പാക്കുകയാണ് ലക്ഷ്യം .

ക്യാരി ബാഗിന്റെ രൂപത്തിലും ബാക് പാക്ക് രൂപത്തിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത്തവണ ഡെലിഗേറ്റ് കിറ്റ് നിര്‍മ്മിച്ചിരിക്കുന്നത് .12000 ഡെലിഗേറ്റ് കിറ്റുകളാണ് മേളയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *