കേന്ദ്രാനുമതി ലഭിച്ചാലുടന്‍ സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിലെവിടേയും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍തിരിയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *