വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും സാദ്ധ്യമാകുന്നതെല്ലാം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്നും സാദ്ധ്യമാകുന്നതെല്ലാം ചെയ്യണമെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

തുറമുഖ പദ്ധതി പ്രദേശത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. സമരക്കാര്‍ക്ക് സ്വന്തം നിയമമാണെന്നും, സര്‍ക്കാരിനും പൊലീസിനും കോടതിയ്ക്കുമെതിരായ യുദ്ധമാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, പ്രദേശത്ത് അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂവായിരത്തോളം പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞു. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *