വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളയുകയും ആക്രമിക്കുകയും ചെയ്തു. സ്‌റ്റേഷന്റെ മുന്‍ഭാഗം പൂര്‍ണമായും അടിച്ചുതകര്‍ത്ത നിലയിലാണ്. വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തു. 35 പോലീസുകാര്‍ക്ക് പരുക്കേറ്റു.

ഇവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും ആദ്യഘട്ടത്തില്‍ സമരക്കാര്‍ സമ്മതിച്ചില്ല. സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സ്‌റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. മദ്യക്കുപ്പികളും സോഡാകുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈദികര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ജനങ്ങള്‍ രാത്രി എട്ടോടെ സംഘടിച്ചെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *