ഗവര്‍ണര്‍ കേന്ദ്ര ഏജന്റായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നു: കാനം

:തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് സി,.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.

ഗവര്‍ണര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. ഏതോ കേസിന്റെ വിധിയില്‍ 11 വി,സിമാരോട് ഒഴിയാന്‍ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് പിന്നാലെ വി.സി നിയമന തര്‍ക്കം കോടതി കയറിയതോടെ സാങ്കേതിക സര്‍വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെ.ടി,യു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്.

ഡോ. രാജശ്രീയെ വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ തള്ളി ഡോ. സിസ തോമസിന് ഗവര്‍ണര്‍ക്ക് പകരം ചുമതല നല്‍കിയിരുന്നു. എന്നാല്‍ പ്രോ വി.സിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം നിസഹകരണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *