കമലേശ്വരത്ത് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : കമലേശ്വരത്ത് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്‌സലാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളായ എട്ടു പേര്‍ റിമാന്‍ഡിലാണ്. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. റിമാന്‍ഡിലായവരില്‍ മൂന്ന് സ്‌കൂള്‍ കുട്ടികളുമുണ്ട്

ഈ മാസം ഒന്‍പതിന് വൈകുന്നേരമാണ് പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സലിനെ കമലേശ്വരം ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിച്ചത്.അഫ്‌സലിനെ തടഞ്ഞ് നിര്‍ത്തി അക്രമി സംഘം കാലില്‍ വെട്ടുകയായിരുന്നു. കരിമഠം സ്വദേശി അശ്വനാണ് മുഖ്യപ്രതി. അശ്വന്റെ സഹോദരന്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂളിന് മുന്നില്‍വച്ച് തട്ടിയതുമായി ബന്ധപ്പെട്ട് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *