റഷ്യ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബാലി ( ഇന്തോനേഷ്യ): റഷ്യ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മോദി സംസാരിച്ചത്.

‘കൊവിഡിന് ശേഷം പുതിയൊരു ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമുക്കാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു.’ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *