ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി

തിരുവനന്തപുരം: ഐജി ഗുഗുലത്ത് ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി സര്‍ക്കാര്‍. മൂന്ന് മാസത്തേയ്ക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ നിലവില്‍ സസ്‌പെന്‍ഷനില്‍ തുടരവേയാണ് നടപടി. മോന്‍സണെതിരായ കേസ് ഒതുക്കി തീര്‍ക്കാനായി ഐജി അധികാര ദുര്‍വിനിയോഗം നടത്തി എന്ന പേരിലുള്ള ആരോപണം ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തില്‍ ഇതിനെ സാധൂകരിക്കുന്ന െ്രെകം ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 10നാണ് ഐജി ലക്ഷ്മണയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഐജി ലക്ഷ്മണയ്‌ക്കെതിരായുള്ള വകുപ്പ് തല അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. അന്വേഷണത്തിന്റ ഭാഗമായി പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിയെ മോന്‍സണ് പരിചയപ്പെടുത്തിയത് അടക്കം ഐജി ലക്ഷ്മണ ആണെന്ന് കണ്ടെത്തിയിരുന്നു. മോന്‍സണ് വേണ്ടി ഐജി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *