മദ്യപിച്ച് കൗണ്‍സിലറുടെ മകനും സുഹൃത്തും ലോ അക്കാഡമി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ കൗണ്‍സിലറുടെ മകനും സുഹൃത്തും സമീപത്തെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്ന ലോ അക്കാഡമി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു.

കുടപ്പനക്കുന്ന് എല്‍.ഡി.എഫ് കൗണ്‍സിലറുടെ മകന്‍ വിഷ്ണു, സുഹൃത്ത് രാഹുല്‍ എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി ഒമ്ബതോടെയാണ് സംഭവം.

മര്‍ദ്ദനത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അമ്ബലമുക്ക് മണ്ണടി ലെയ്‌നില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അസഭ്യം വിളിച്ച് അകത്തുകയറിയ സംഘം വിദ്യാര്‍ത്ഥികളായ നിധീഷ്, ആമിന്‍, ദീപു എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന വൈകിപ്പിച്ചെന്നുമാണ് പരാതിക്കാരുടെ ആരോപണം. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *