ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു
അമൃത്സര്‍: ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ഇവിടുത്തെ ഒരു ക്ഷേത്രത്തിനു പുറത്ത് നടന്ന മാര്‍ച്ചിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.