പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യത്തില്‍ അന്തിമ ഉത്തരവ് വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ എറണാകുളം കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുകയാണ്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എല്‍ദോസിന്റെ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *