സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഗുരുതതരമെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. ഇന്നലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്‌ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *