കിളികൊല്ലൂര്‍: സൈന്യം വിഷ്ണുവിന്റെ വീട്ടിലെത്തി വിശദാംശങ്ങള്‍ ശേഖരിച്ചു

കൊല്ലം : കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ സൈനികന്‍ മര്‍ദനതതിന് ഇരയായ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങള്‍ ശേഖരിച്ചു.

സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റില്‍ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം വളരെ വൈകിയാണ് സൈന്യത്തെ അറിയിച്ചതെന്നാണ് വിവരം.പോലീസില്‍ നിന്നുണ്ടായ മര്‍ദനത്തിന്റെ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് സൈന്യം ശേഖരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 25നാണ് വിഷ്ണുവിനെയും സഹോദരന്‍ വിഗ്‌നേഷിനെയും അറസ്റ്റ് ചെയ്തത്. എംഡിഎംഎ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ വന്നവര്‍ പോലീസിനെ ആക്രമിച്ചെന്നായിരുന്നു പോലീസ് അറിയിച്ചത്. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കേസ് കെട്ടിചമച്ചതാണെന്നു തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *