ഇമ്രാന് ഖാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പെടുത്തി.

പാകിസ്ഥാന്‍ ഉന്നത തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നടപടി. വിദേശ നേതാക്കളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വില്‍ക്കുകയും ഇതില്‍ നിന്ന് കിട്ടിയ തുക സംബന്ധിച്ച കാര്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്തുവെന്ന കേസ് കണക്കിലെടുത്താണ് വിലക്ക്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജയുടെ നേതൃത്വത്തിലുള്ള നാലംഗ ബഞ്ചാണ് ഇമ്രാനെ അയോഗ്യനാക്കിയത്. 70 കാരനായ ഇമ്രാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി സര്‍ക്കാര്‍ ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ (ഇസിപി) കേസ് ഫയല്‍ ചെയ്തിരുന്നു. ഇമ്രാന്‍ ഖാന്‍ അഴിമതി നടത്തിയെന്നും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അയോഗ്യനാണെന്നും കമ്മീഷന്‍ കണ്ടെത്തി.

അഴിമതി നിരോധന നിയമപ്രകാരം ഇമ്രാനെതിരെ നടപടിയെടുക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *