ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം യു ഡി എഫ് ഏറ്റെടുക്കും

തിരുവനന്തപുരം : കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സാമൂഹികപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം യു ഡി എഫ് ഏറ്റെടുക്കും. നിരാഹാരസമരം തുടരുന്നതിനിടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദയാബായിയെ സന്ദര്‍ശിച്ച ശേഷമാണ് യു ഡി എഫ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് യു ഡി എഫ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കും. മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ച കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചക്ക് വിരുദ്ധമായാണ് രേഖാമൂലമുള്ള മറുപടി പോലും പുറത്തിറങ്ങിയത്. വിഷയത്തില്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. ദേശീയ തലത്തില്‍ അറിയപ്പെടുന്ന 82 വയസ്സുള്ള ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ വെയിലും മഴയുംകൊണ്ട് നടത്തുന്ന സമരത്തെ കാണാതിരിക്കാന്‍ സര്‍ക്കാറിന് എങ്ങനെ കഴിയുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *