‘പറയുവാന്‍ മോഹിച്ച പ്രണയം’ മ്യൂസിക്കല്‍ വീഡിയോ വൈറലാവുന്നു

വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ പോള്‍ വലിയവീട്ടില്‍ നിര്‍മ്മിച്ച ‘പറയുവാന്‍ മോഹിച്ച പ്രണയം’ എന്ന മനോഹര ഗാനാവിഷ്‌ക്കാരത്തിനാണ് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് ശബ്ദം നല്‍കിയിട്ടുള്ളത്. ഗാനം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞു. നിരവധി സൂപ്പര്‍ഹിറ്റ് സംഗീത ആല്‍ബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂര്‍ ആണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീര്‍ പപ്പയാണ് ..

സ്‌കൂള്‍ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആല്‍ബത്തില്‍ കെവിന്‍ പോള്‍, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.. അഡ്വ : ഷാജി കോടങ്കണ്ടത്തിന്റെ വരികള്‍ക്ക് ഷേര്‍ദിന്‍ തോമസ് സംഗീതം നല്‍കിയിരിക്കുന്നു.. നിസാം അലിയാണ് പാടിയിരിക്കുന്നത്.

വിഷ്ണു നെല്ലായ ആര്‍ട്ടും ശ്രീകേഷ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ക്കറ്റിങ് കോര്‍ഡിനേറ്റര്‍ : അസിം കോട്ടൂര്‍, അസോസിയേറ്റ് ക്യാമറ : ജോയ് വെള്ളത്തൂവല്‍, ആരിഫ്, മേക്കപ്പ് : ഷൈന്‍ റോസാരിയോ, ഡിസൈനര്‍ മീഡിയ : ഉസ്മാന്‍ ഒമര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സലീം പി. എച്ച്, വസ്ത്രാലങ്കാരം : ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടര്‍ : ഡെന്‍സണ്‍ ഡേവിസ്, പി ആര്‍ ഒ : അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *