ദയാബായിയോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ക്രൂര നിലപാടെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ക്കായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിയോട് സര്‍ക്കാര്‍ സ്വീകരിക്കുന്നത് ക്രൂര നിലപാടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ദയാബായിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തായിരിക്കും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു

ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയുന്നില്ല. 2017 ന് ശേഷം ഇതുവരെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല. ഡേ കെയര്‍ സംവിധാനം വേണം. മുഖ്യമന്ത്രി തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. യുഡിഎഫ് ഈ വിഷയം ചര്‍ച്ച ചെയ്ത് പിന്തുണ കൊടുക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 17 ആം ദിവസവും തുടരുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദയാബായി ആശുപത്രിക്കിടക്കയില്‍ തുടര്‍ച്ചയായ നാലാം ദിനമാണ് സമരം തുടരുന്നത്

Leave a Reply

Your email address will not be published. Required fields are marked *