അധ്യാപക നിയമന അഴിമതി: തൃണമൂല്‍ എം എല്‍ എ. മണിക് ഭട്ടാചാര്യ അറസ്റ്റില്‍

കൊല്‍ക്കത്ത : അധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ. മണിക് ഭട്ടാചാര്യ അറസ്റ്റില്‍.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഭാട്ടാചാര്യയെ അറസ്റ്റ് ചെയ്തത്. സംസ്ഥാന െ്രെപമറി വിദ്യാഭ്യാസ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നീക്കിയിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു നടപടി.

അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ടി എം സി നേതാവാണ് മണിക് ഭട്ടാചാര്യ. മമത സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ നേരത്തെ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 ലാണ് അധ്യാപക നിയമനത്തില്‍ അഴിമതി നടന്നത്. കേസില്‍ സി ബി ഐ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *