പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി : എറണാകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ പ്ലൈവുഡ് ഉത്പന്നങ്ങള്‍ കത്തിനശിച്ചു. മണ്ണൂര്‍ കുന്നിക്കുരുടി പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മാസ് പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപ്പിടിത്തമുണ്ടായത്.

അഗ്‌നിശമന സേനയുടെ 10 യൂണിറ്റ് എത്തിയാണ് തീയണച്ചത്. മൂന്നുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാനായാത്. അപ്പോഴേക്കും കമ്പനിയില്‍ സൂക്ഷിച്ചിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങളും ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *