തൊഴില്‍ നിഷേധം തെറ്റ്: മമ്മൂട്ടി

കൊച്ചി: യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടി തെറ്റാണെന്ന് നടന്‍ മമ്മൂട്ടി.

പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്കാന്‍ പാടില്ല. എന്നാല്‍ വിലക്കിയിട്ടില്ലെന്നാണ് തന്റെ അറിവെന്നും മമ്മൂട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *