ലഫ്ടനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ലഫ്ടനന്റ് ജനറല്‍ അനില്‍ ചൗഹാനെ (റിട്ട.) നിയമിച്ചു .

രാജ്യത്തെ രണ്ടാമത്തെ സി.ഡി.എസ് ആണ് അനില്‍ ചൗഹാന്‍. ബി.പിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സി.ഡി.എസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒമ്ബത് മാസത്തിന് ശേഷമാണ് അനില്‍ ചൗഹാന്റെ നിയമനം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട്ടില്‍ വെച്ച് നടന്ന ഹെലികോപ്ടര്‍ അപകടത്തിലാണ് ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്. കരവ്യോമ നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിക്കുന്നതിന് 2020 ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *