ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലെറ്റുകളില്‍ കടുത്ത ഇന്ധന ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലെറ്റുകളില്‍ കടുത്ത ഇന്ധന ക്ഷാമം.

സംസ്ഥാനത്ത് 750 ഓളം എച്ച്പി ഔട്ട്‌ലറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ ഭൂരിഭാഗം പമ്പുകളിലും ഇന്ധനം ക്ഷാമം നേരിടുന്നുണ്ട്. നിലവില്‍ എ കാറ്റഗറി പെട്രോള്‍ പമ്പുകളില്‍ നിന്ന് മാത്രമാണ് ഇന്ധനം ലഭ്യമാകുന്നത്.

കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്നാണ് പമ്പുടമകളുടെ വാദം. വിശാഖ പട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കീഴിലുള്ള റിഫൈനറിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതില്‍ വിതരണം ഭാഗികമാണ്. ബിപിസിഎല്ലിന് കീഴിലുള്ള കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലറ്റുകള്‍ക്ക് ലോഡ് നല്‍കുന്നില്ലെന്നും വിതരണക്കാര്‍ പറയുന്നു.

മുന്‍കൂര്‍ പണമടച്ചിട്ടും ലോഡ് എത്തുന്നില്ലെന്നാണ് പരാതി. കോഴിക്കോട് എലത്തൂരിലെ ഫിലിംഗ് കേന്ദ്രം മാസങ്ങളായി അടച്ചിട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്ധന ക്ഷാമം രൂക്ഷമാവുന്നത്

പ്രതിസന്ധി പരിഹരിക്കാന്‍ കോഴിക്കോട് എലത്തൂരിലെ ഫിലിംഗ് കേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 30 ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും പരാതി നല്‍കിയിട്ടുണ്ട്. എംപിമാരായ എംകെ രാഘവനും, ബെന്നി ബഹ്നാനും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിങ് പുരിക്ക് കത്ത് അയക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലറ്റുകളില്‍ കടുത്ത ഇന്ധന ക്ഷാമം. സംസ്ഥാനത്തൊട്ടാകെ 650 ഓളം എച്ച്.പി ഔട്ട്‌ലറ്റുകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും ഇന്ധനം ഇല്ല. നിലവില്‍ എ കാറ്റഗറി പമ്പുകളില്‍ മാത്രമാണ് ഇന്ധനം ലഭിക്കുന്നത്.

കഴിഞ്ഞ് രണ്ട് മാസത്തിലേറെയായി ക്ഷാമം നേരിടുന്നുണ്ട്. ബി.പി.സി.എല്ലിന് കീഴിലുള്ള കൊച്ചിന്‍ റിഫൈനറിയില്‍ നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലറ്റുകള്‍ക്ക് ലോഡ് നല്‍കുന്നില്ല എന്നാണ് വിതരണക്കാര്‍ പറയുന്നത്. മുന്‍കൂര്‍ പണമടച്ചിട്ടും വിതരണക്കാര്‍ക്ക് ലോഡ് എത്തുന്നില്ലെന്നാണ് പരാതി. വിശാഖ പട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കീഴിലുള്ള റിഫൈനറിയില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതില്‍ വിതരണം ഭാഗികമാണ്. അവിടെ നിന്ന് ബി.പി.സി.എല്ലിന് ഇന്ധനം നല്‍കാത്തതിനാല്‍ കേരളത്തില്‍ എച്ച്.പി.സി.എല്ലിന് , ബി.പി.സിഎല്‍ ഇന്ധനം നല്‍കാതിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്ധന ക്ഷാമം രൂക്ഷം. കോഴിക്കോട് എലത്തൂരിലെ ഫിലിംഗ് കേന്ദ്രം മാസങ്ങളായി അടച്ചിട്ടതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇത് തുറക്കണമെന്നാവശ്യപ്പെട്ട് വിതരണക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 30 ദിവസത്തിനകം ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിങ് പുരിക്ക് എം.പിമാരായ എം.കെ രാഘവനും, ബെന്നി ബഹ്നാനും കത്ത് അയച്ചു.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയതാണ്. എന്നാല്‍ വില കുറഞ്ഞപ്പോഴും നിയന്ത്രണം മാറ്റാനോ വിതരണം പഴയനിലയില്‍ എത്തിക്കാനോ ശ്രമിക്കുന്നില്ലെന്നാണ് എച്ച്.പി വിതരണക്കാര്‍ പറയുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം മാത്രമാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

നിലവില്‍ പണം അടച്ചാല്‍ തന്നെ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. നേരത്തെ വിതരണക്കാര്‍ക്ക് ക്രെഡിറ്റ് ലിമിറ്റ് സംവിധാനം ഉണ്ടായിരുന്നു. ഇന്ധനം മുന്‍കൂര്‍ അയി നല്‍കുകയും നിശ്ചിത ദിവസത്തിനകം പണം അടച്ചാല്‍ മതിയെന്നതുമായിരുന്നു ക്രെഡിറ്റ് ലിമിറ്റ് സംവിധാനത്തിന്റെ ഗുണം. ഇത് നിര്‍ത്തിയ ശേഷം അഡ്വാന്‍സ് തുക അടച്ചാല്‍ മാത്രം ഇന്ധനം അനുവദിക്കുകയെന്ന രീതിയിലേക്ക് മാറി. ഇപ്പോള്‍ അഡ്വാന്‍ ആയി അടച്ചാലും ഇന്ധനം ലഭിക്കുന്നില്ലെന്ന് വിതരണക്കാരുടെ അസോസിയേഷന്‍ വ്യക്തമാക്കുന്നു.

വിവിധ റിഫൈനറികളുടെ കണ്‍സോര്‍ഷ്യമാണ് വിതരണ ക്വാട്ട നിശ്ചയിക്കുന്നത്. ഇതനുസരിച്ചുള്ള ക്വാട്ടയില്‍ കുറവ് വന്നതും പ്രതിസന്ധി വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *