സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍.

വെമ്ബായം ഒഴുകുപാറ സ്വദേശിയായ നിഷാദിനെ(37)യാണ് പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. നിഷാദിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇരുവരും സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

ഇന്നലെയാണ് ഷാജിക്ക് നേരെ ആക്രമണമുണ്ടായത്. വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കാറില്‍ എത്തിയ സംഘം ബിയര്‍ കുപ്പികൊണ്ട് ഷാജിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *