സെഞ്ച്വറിത്തിളക്കത്തില്‍ “മാടന്‍”

പ്രേക്ഷകശ്രദ്ധേയങ്ങളായ എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ ശ്രീനിവാസന്റെ പുതിയ ചിത്രം മാടന്‍, ദേശീയ അന്താരാഷ്ട്ര മേളകളില്‍ നൂറിലധികം പുരസ്‌ക്കാരങ്ങള്‍ നേടി ആഗോള ശ്രദ്ധയാര്‍ജ്ജിക്കുന്നു. ദക്ഷിണകൊറിയയില്‍ നടന്ന ചലച്ചിത്രമേളയില്‍, മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ് മാടന്‍ പുരസ്‌ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്.

വിശ്വാസവും അന്ധവിശ്വാസവും കൂടികലര്‍ന്ന ഒരു കുടുംബത്തില്‍ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവര്‍ നേരിടുന്ന വിപത്തുകളുമാണ് മാടന്‍ സിനിമയുടെ ഇതിവൃത്തം.

കൊട്ടാരക്കര രാധാകൃഷ്ണന്‍ , ഹര്‍ഷിത നായര്‍ ആര്‍ എസ് , മിലന്‍ , മിഥുന്‍ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരന്‍ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലന്‍ ചക്രവര്‍ത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം കിഷോര്‍ലാല്‍ , എഫക്ട്‌സ് വിപിന്‍ എം ശ്രീ , പി ആര്‍ ഓ അജയ് തുണ്ടത്തില്‍ . ഒക്ടോബറില്‍ മാടന്‍ പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *