വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത് പ്രവേശിച്ചു

തിരുവനന്തപുരം : സര്‍ക്കാരുമായി ചര്‍ച്ച തുടരുമ്പോഴും സമരം ശക്തമാക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്ത് പ്രവേശിച്ചു. പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്ത് കടന്ന സമരക്കാര്‍ പ്രധാന കെട്ടിടത്തിന് മുകളില്‍ കൊടി നാട്ടി. മുന്നോട്ട് വെച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *