പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം “ഹെഡ്മാസ്റ്റര്‍”

ചാനല്‍ ഫൈവ് ന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച് രാജീവ്‌നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്‍ തീയറ്ററുകളില്‍

പ്രശസ്ത എഴുത്തുകാരന്‍ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍.

അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങള്‍ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേര്‍ത്ത് കാരൂര്‍ വരച്ചിട്ട കഥയാണ് പൊതിച്ചോറ്.  1950കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം അറിയാതെ ഉള്ളില്‍ അഗ്‌നിയുടെ ചൂടും വേവുമായി നടക്കുന്ന സ്‌കൂള്‍ അദ്ധ്യാപകര്‍ അനുഭവിച്ച ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. അത്തരത്തില്‍ സ്വന്തം ജീവിത സാഹചര്യങ്ങളോടും വിധിയോടും ഒരുപോലെ പോരാടേണ്ടി വന്ന ഒരദ്ധ്യാപകന്റെ ജീവിതകാഴ്ച്ചകളിലൂടെ യാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്.

ഹെഡ്മാസ്റ്ററായി തമ്പി ആന്റണിയും ഹെഡ്മാസ്റ്ററുടെ മകനായി ബാബു ആന്റണിയും വേഷമിടുന്നു. ഒപ്പം ദേവി (നടി ജലജയുടെ മകള്‍ ), സഞ്ജു ശിവറാം , ജഗദീഷ് , മധുപാല്‍, പ്രേംകുമാര്‍ , ശങ്കര്‍ രാമകൃഷ്ണന്‍ , ബാലാജി, ആകാശ് രാജ് (ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകന്‍), കാലടി ജയന്‍ , പൂജപ്പുര രാധാകൃഷ്ണന്‍ , ശിവന്‍ സോപാനം, പ്രതാപ്കുമാര്‍ , മഞ്ജുപിള്ള , സേതുലക്ഷ്മി, മിനി, ദര്‍ശന ഉണ്ണി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍ ചാനല്‍ ഫൈവ് , സംവിധാനം രാജീവ്‌നാഥ്, നിര്‍മ്മാണം ശ്രീലാല്‍ ദേവരാജ്, തിരക്കഥ, സംഭാഷണം രാജീവ്‌നാഥ്, കെ ബി വേണു, ഛായാഗ്രഹണം പ്രവീണ്‍ പണിക്കര്‍, എഡിറ്റിംഗ് ബീനാപോള്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം കാവാലം ശ്രീകുമാര്‍ , ആലാപനം പി ജയചന്ദ്രന്‍ , നിത്യാ മാമ്മന്‍, പശ്ചാത്തലസംഗീതം റോണി റാഫേല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന്, കല ആര്‍ കെ , കോസ്റ്റിയും തമ്പി ആര്യനാട്, ചമയം ബിനു കരുമം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജന്‍ മണക്കാട്, സ്റ്റില്‍സ് വി വി എസ് ബാബു, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ .

Leave a Reply

Your email address will not be published. Required fields are marked *