‘ഒരു പക്കാ നാടന്‍ പ്രേമം’ ഉടന്‍ വെള്ളിത്തിരയിലേക്ക്‌

എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിര്‍വ്വഹിച്ച ‘ഒരു പക്കാ നാടന്‍ പ്രേമം ഉടന്‍ തീയേറ്ററുകളിലെത്തുന്നു.

ഓരോ പ്രണയവും പ്രാര്‍ത്ഥന പോലെയാണ്. കൗമാരമനസ്സിന്റെ താഴ് വാരങ്ങളില്‍ പൂക്കുന്ന ദേവദാരുവിന്റെ സുഗന്ധവും ഹൃദയവനിയില്‍ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയില്‍ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടന്‍ പ്രേമം എന്ന സിനിമയിലൂടെ . നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെ ആനന്ദവും പ്രേക്ഷകരിലുളവാക്കുന്ന മുഹൂര്‍ത്തങ്ങളൊരുക്കിയാണീ ചിത്രം അവതരിപ്പിക്കുന്നത്.

ഭഗത് മാനുവല്‍ , വിനു മോഹന്‍ , മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍ , അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ബാനര്‍ എ എം എസ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം സജാദ് എം, സംവിധാനം വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം ഉണ്ണി കാരാത്ത്, രചന രാജു സി ചേന്നാട്, എഡിറ്റിംഗ് ജയചന്ദ്രകൃഷ്ണ, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍ , എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,വിനു കൃഷ്ണന്‍ , സംഗീതം മോഹന്‍ സിത്താര, ആലാപനം കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസന്‍ , വിധുപ്രതാപ് , അഫ്‌സല്‍, ജ്യോത്സന , അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ , പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സന്റ് പനങ്കൂടാന്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഡാനി പീറ്റര്‍ , കലസജി കോടനാട്, ചമയം മനീഷ് ബാബു, കോസ്റ്റിയും രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ശിവക്ക് നടവരമ്പ് , ഡിസൈന്‍സ് ഡോ.സുജേഷ് മിത്ര, സ്റ്റില്‍സ് പവിന്‍ തൃപ്രയാര്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *