സ്വപ്‌നസുരേഷിന്റെ വെളിപ്പെടുത്തല്‍: ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.ജലീല്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീല്‍ എം എല്‍ എ പരാതി നല്‍കി.

തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് പോലീസിലെത്തിയാണ് പരാതി നല്‍കിയത്. സ്വപ്‌ന തെറ്റായ ആരോപണം ഉന്നയിച്ചതിനതിരേയും ഇതിന് പിന്നില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനും വ്യകതിപരമായി തനിക്കും എതിരെ ഉന്നയിച്ച കള്ള ആരോപണത്തിലാണ് പരാതി നല്‍കിയതെന്ന് ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നുണപ്രചാരണത്തിലൂടെ ഇടത് സര്‍ക്കാറിനെ അസ്ഥരിപ്പെടുത്താന്‍ ശ്രമിക്കുന്നു. വലിയ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് ആരാണെന്ന് മാധ്യമങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താനാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *