സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം : കള്ളപ്പണം കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ഇതിനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. വെളിപ്പെടുത്തലിന്റെ വാസ്തവം അന്വേഷിക്കണം. സി പി എമ്മും ബി ജെ പിയും ഒത്തുകളിച്ച് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും കെ സി ആരോപിച്ചു.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കൊവിഡ് ഭേദമായ ശേഷം സോണിയ ഗാന്ധി ഇ ഡി ഓഫിസില്‍ ഹാജരാകും. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ ശക്തമായി ചെറുക്കും. നൂപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബി ജെ പിക്ക് ഒഴിയാനാകില്ലെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *