വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കൊച്ചി : യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

കേസില്‍ ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസ് ക്വാറന്റീനിലായതിനാലാണ് ഹരജി മാറ്റിവെച്ചത്.

ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹരജി ഇന്ന് പരിഗണിക്കാനായി മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *