പ്രവാചക നിന്ദ : നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ ഇതുവരെ ഇക്കാര്യത്തില്‍ ബിജെപി നേതാവിനെതിരെ സംസാരിച്ചില്ല, ഇതല്ല ഇന്ത്യാ രാജ്യത്തിന്റെ പാരമ്പര്യമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ വിഷയത്തിലും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണവും നടത്തുന്നുണ്ട്. നിരവധി വിദേശരാജ്യങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍. അവരുടെയെല്ലാം ക്ഷേമം കൂടി കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കണം.

വളരെ ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണ് നുപുര്‍ ശര്‍മ നടത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ശക്തമായി ഇടപെടല്‍ നടത്തണം. മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ കൂടി കേന്ദ്രം ഉറപ്പാക്കണം ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *