തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആളുകളെ ഏതൊക്കെ ഭാഷയില്‍ ആണ് പറഞ്ഞിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. കെ. സുധാകരന്റെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധം ആക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം വിജയിക്കില്ല. .അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന തെറ്റായ ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ താമസിച്ച് അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്ദാനം നല്‍കുകയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *