കാബൂളിൽ താലിബാൻ ആക്രമണം

കാബൂൾ : കാബൂളിൽ താലിബാൻ ആക്രമണം. സർക്കാർ ഓഫീസ് ആക്രമിച്ച താലിബാൻ ഭീകരർ നിരവധി പേരെ ബന്ദികളാക്കിയതായി റിപ്പോർട്ട്. കാർ ഓടിച്ചെത്തിയ ചാവേർ സ്ഫോടനം നടത്തിയതിനു തൊട്ടു പിന്നാലെയാണ് ഭീകരർ സർക്കാർ മന്ദിരത്തിൽ കയറി നിരവധി പേരെ ബന്ദികളാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഭീകരർ കൊല്ലപ്പെട്ടതായാണ് ‌റിപ്പോർട്ടുകൾ. സൈന്യവുമായി ഭീകരർ ഏറ്റുമുട്ടൽ തുടരുകയാണ്. ഇരുനൂറിലധികം പേരെ മന്ദിരത്തിൽ നിന്ന് ഒഴിപ്പിച്ചു. പക്ഷേ ഇനിയും നിരവധി പേർ അവിടെയുണ്ടെന്നാണ് ‌റിപ്പോർട്ട്. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓഫീസിൽ അകപ്പെട്ടു പോയവർ മുറികൾ പൂട്ടി അകത്തു തന്നെ ഇരിക്കുകയാണ് .ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *