സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 400ന്‌ മുകളിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം നാനൂറിന് മുകളിലെത്തി.

ഇരുപത്തിയെട്ട് ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനവ് ഉണ്ടാകുന്നത്. ടി പി ആര്‍ 3.29 കടന്നിരിക്കുകയാണ്.

ഡല്‍ഹിയിലടക്കം കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ആശങ്ക വര്‍ദ്ധിക്കുകയാണ്. കൊച്ചിയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്ത് അവസാനമായി കേസുകള്‍ 400 കഴിഞ്ഞത്. അന്ന് 418 കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ടെസ്റ്റ് പോസിറ്റി വിറ്റി മൂന്ന് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നത് മാര്‍ച്ച് 24നാണ്. 543 കേസുകളായിരുന്നു അന്ന്. ഇത്തവണ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഇല്ലെങ്കിലും ടിപിആര്‍ ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

രണ്ട് ദിവസത്തിന് മുമ്ബ് വരെ കേസുകള്‍ മുന്നൂറിന് താഴെയായിരുന്നു. ഈ നിലയില്‍ കേസുകള്‍ ഉയര്‍ന്നാല്‍ അടുത്ത തരംഗമുണ്ടാകുമോയെന്ന സംശയം ജനങ്ങള്‍ക്കിടയിലുണ്ട്. ആരോഗ്യ വകുപ്പ് കണക്കുകള്‍ പുനഃപ്രസിദ്ധീകരിച്ച് തുടങ്ങിയാല്‍ മാത്രമേ ജില്ലാടിസ്ഥാനത്തിലുള്ള കൊവിഡ് കേസുകള്‍ വ്യക്തമാകൂ. ഇപ്പോള്‍ ലഭ്യമാകുന്നത് സംസ്ഥാനത്തെ മൊത്തം കണക്കാണ്‌

Leave a Reply

Your email address will not be published. Required fields are marked *