നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി.

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ദിലീപ് പലരേയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെ സ്വാധീനിച്ചുവോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു

എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. കോടതില്‍ നിന്ന് ചോര്‍ന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ‘എ ഡയറി’ രഹസ്യ രേഖയല്ല. രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യം നോക്കാന്‍ കോടതിക്കറിയാമെന്നും ജഡ്ജി പറഞ്ഞു.

എന്നാല്‍ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചോയെന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.

കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഈ കാര്യങ്ങളിലാണ് കോടതി വ്യക്തത വരുത്താന്‍ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ഈ പേജുകള്‍ കോടതിയുട രഹസ്യ രേഖയല്ലെന്ന് കോടതി പറഞ്ഞു. ഒന്ന് എഫ്എസ്എല്‍ ലാബിലേക്ക് പെന്‍െ്രെഡവ് അയച്ചതിന്റെ രേഖയാണ്. അന്ന് പെന്‍െ്രെഡവ് അയക്കുന്നതിന്റെ ചെലവ് പ്രതി ദിലീപ് തന്നെ വഹിക്കണമെന്ന് പ്രോസിക്യൂഷന്‍ ആശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകള്‍ ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകന്‍ മുഖേന ദിലീപിന് ലഭിച്ച രേഖയില്‍ അസ്വാഭാവികതയോ രേഖകള്‍ ചോര്‍ന്നതായോ കാണുന്നില്ലെന്ന് കോടതി പറഞ്ഞു. ദിലീപിന്റെ പക്കല്‍ നിന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയത് കോടതിയുടെ രഹസ്യ രേഖയാണെന്ന വാദം കോടതി പൂര്‍ണമായും തള്ളി.

Leave a Reply

Your email address will not be published. Required fields are marked *