ശുഭദിനം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘ശുഭദിന ‘ത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. സൗത്തിന്ത്യന്‍ സ്റ്റാര്‍ കീര്‍ത്തി സുരേഷ്, അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ , റോഷന്‍മാത്യു, വിശാഖ് നായര്‍ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്റെ ജീവിതപ്രശ്‌നങ്ങളിലൂടെയുളെളാരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കഥാമുഹൂര്‍ത്തങ്ങള്‍ക്ക് നര്‍മ്മത്തിന്റെ വേറിട്ട പാതയൊരുക്കുന്ന ചിത്രം തീര്‍ത്തുമൊരു ഫാമിലി എന്റര്‍ടെയ്‌നറാണ്. മാച്ച് ബോക്‌സ്, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ തി.മി.രം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമുള്ള ശിവറാം മണിയുടെ ചിത്രമാണ് ശുഭദിനം.

ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ് , ഹരീഷ് കണാരന്‍ , ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍ , മാലാ പാര്‍വ്വതി, അരുന്ധതി നായര്‍ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , ജയന്തി, അരുണ്‍കുമാര്‍ , നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനര്‍ നെയ്യാര്‍ ഫിലിംസ്, നിര്‍മ്മാണം ഗിരീഷ് നെയ്യാര്‍, എഡിറ്റിംഗ് , സംവിധാനം ശിവറാംമണി, ഛായാഗ്രഹണം സുനില്‍പ്രേം എല്‍ എസ് , രചന വി എസ് അരുണ്‍കുമാര്‍ , പ്രോജക്ട് ഡിസൈനര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ നാസിം റാണി, ഗാനരചന ഗിരീഷ് നെയ്യാര്‍, സംഗീതം അര്‍ജുന്‍ രാജ്കുമാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന്, കലദീപു മുകുന്ദപുരം , ചമയം മുരുകന്‍ കുണ്ടറ, കോസ്റ്റ്യൂംസ് അജയ് എല്‍ കൃഷ്ണ, സൗണ്ട് മിക്‌സിംഗ് അനൂപ് തിലക്, സൗണ്ട് ഡിസൈനര്‍ രാധാകൃഷ്ണന്‍ എസ് , ത്രില്‍സ് അഷ്‌റഫ് ഗുരുക്കള്‍, ഡിസൈന്‍സ് ജോണി ഫ്രെയിംസ്, സ്റ്റില്‍സ് മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *