സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ നേരിട്ട് സിപിഎം

കണ്ണൂര്‍: കണ്ണൂര്‍ നടാലില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ നേരിട്ട് സിപിഎം പ്രവര്‍ത്തകര്‍.

എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവര്‍ത്തകര്‍ തല്ലിയോടിച്ചത്. ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. ഇവരെ സിപിഎം പ്രവര്‍ത്തകരെത്തി തല്ലിയോടിക്കുകയായിരുന്നു. പൊലീസ് എത്തി ഉടന്‍ തന്നെ ആക്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. ഇതിന്റെ പേരില്‍ പൊലീസിനെതിരെയും പ്രവര്‍ത്തകര്‍ തട്ടിക്കയറുന്ന സാഹചര്യം ഉണ്ടായി. പ്രതിഷേധം കാരണം ഇന്ന് ഉച്ചവരെ കല്ലിടുന്നത് തടസപ്പെട്ടിരുന്നു. പിന്നീട് കല്ലിട്ടപ്പോള്‍ തന്നെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി കല്ല് പിഴുതുമാറ്റുകയായിരുന്നു. പ്രദേശവാസികള്‍ക്ക് ഇതില്‍ പരാതിയില്ലെന്നും അതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ പോകണമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *