വൈദ്യുതി നിരക്ക് വര്‍ദ്ധന: തീരുമാനം ജൂലായ്ക്ക് മുന്‍പ് ഉണ്ടാകുമെന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍

കൊച്ചി: വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ തീരുമാനം ജൂലായ്ക്ക് മുന്‍പ് ഉണ്ടാകുമെന്ന്‌ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍.

നിലവില്‍ ആറ് രൂപ മുപ്പത്തിയഞ്ച് പൈസയാണ് ഒരു യൂണിറ്റിന് നിരക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് ന്യായമായ നിരക്കാണെന്നും കമ്മീഷന്‍ അറിയിച്ചു.

കെഎസ്ഇബി നല്‍കിയ താരിഫ് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ നടത്തുന്ന ഏറ്റവും ഒടുവിലത്തെ പൊതു തെളിവെടുപ്പ് ഇന്ന് കൊച്ചിയില്‍ നടന്നു. മുമ്ബ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് തെളിവെടുപ്പുകള്‍ നടന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് തെളിവെടുപ്പ് അവസാനിച്ചത്. നിലവില്‍ യൂണിറ്റിന് 95പൈസയുടെ വര്‍ദ്ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ന്യായമായ നിരക്കാണെന്നും കമ്മീഷന്‍ പറഞ്ഞു .

ചാര്‍ജ് വര്‍ദ്ധനവുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ അന്തിമ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. കെഎസ്ഇബിയുടെ വരവ് ചെലവ് കണക്കും പലിശയുള്‍പ്പെടെയുള്ള ചെലവും കണക്കിലെടുത്ത് മാത്രമാകും അന്തിമ തീരുമാനം. മാത്രമല്ല ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിനും പരിഗണന നല്‍കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് അടുത്ത മാസം അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *