കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിനുമുന്നില്‍ പോസ്റ്റര്‍ പതിച്ച് ഹിന്ദുസേന

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമായ അക്ബര്‍ റോഡിലെ ഓഫീസിന് മുമ്പില്‍ പോസ്റ്റര്‍ പതിച്ച് ഹിന്ദുസേന.

രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞാണ് ഹിന്ദു സേനയുടെ നീക്കം. സംഭവത്തില്‍ കേസെടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും പോസ്റ്ററൊട്ടിച്ച പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

അതിനിടെ തങ്ങള്‍ തന്നെയാണ് പോസ്റ്റര്‍ പതിച്ചതെന്നും ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *