ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആറംഗ കൊലയാളി സംഘത്തിലെ ഒരാളായ കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. സദ്ദാം ഹുസൈന്‍, അഷ്ഫാഖ്, അഷ്‌റഫ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.

കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 28വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഏപ്രില്‍ 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്.ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *