തുടര്‍ ചികിത്സാര്‍ഥം മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

തിരുവനന്തപുരം : തുടര്‍ ചികിത്സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക് തിരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം യാത്രത്തിരിച്ചത്.

18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *