മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്

തിരുവനന്തപുരം : ജില്ലയിലെ കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. പുതുവല്‍ പുരയിടത്തില്‍ ക്ലീറ്റസി(34)ന് നേരെയാണ് ബോംബെറിഞ്ഞത്. കാലിന് ഗുരുതര പരുക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *