ഗോവയില്‍ പ്രമോദ് സാവന്ത് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

പനാജി : ഗോവയില്‍ പ്രമോദ് സാവന്ത് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തലിഗാവോയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തിലാണ് ചടങ്ങ്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെ 15 കേന്ദ്ര മന്ത്രിമാര്‍, ബി ജെ പി ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവരും എത്തും. ഇത് രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *