പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.

ഏഴ് ദിവസത്തിനിടെ ഇന്ധനവില നാലര രൂപയ്ക്ക് മുകളിലാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ 52 പൈസയും ഡീസലിന് 95 രൂപ 75 പൈസയുമായി.

137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും വില കൂടിയേക്കും. ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ ഏപ്രില്‍ രണ്ടിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *