രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില വര്‍ധന ഇന്ന് (ചൊവ്വാഴ്ച) രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. യുെ്രെകന്‍ റഷ്യ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതോടെയാണ് ഇന്ധനവില ഉയരുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മൂലം ഇന്ധന വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നില്ല.

പുതിയവില ഇങ്ങനെ തിരുവനന്തപുരം: പെട്രോള്‍ – 107.31 ഡീസല്‍ – 94.41 കൊച്ചി: പെട്രോള്‍ 105.18 ഡീസല്‍92.40 കോഴിക്കോട്: പെട്രോള്‍ 105.45 ഡീസല്‍ – 92.61

അതേ സമയം പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് പുറകെ പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *