ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപ്പിടുത്തം

കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തില്‍ തീപ്പിടുത്തം. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീ യൂണിറ്റുകളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ ജനുവരി 18നും തീപ്പിടിത്തമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *