പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍

കോട്ടയം: കെ റെയില്‍ പദ്ധതിക്കായി കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ സ്‌റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചു.

അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കല്ലിടലിനെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരില്‍ മൂന്ന് പേരെ പൊലീസ് വിട്ടയച്ചിരുന്നില്ല. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷന് മുന്നിലേക്കെത്തി. കെ റെയില്‍ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകരും പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇതോടെ മൂന്നുപേരെയും പൊലീസ് വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. കെ റെയില്‍ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *